Alex nino, കുട്ടിക്കാലം മുതല്ക്കേ എനിക്കു പ്രിയപ്പെട്ട കോമിക്സ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ, ‘ഇന്‍വിസിബിള്‍ മാന്‍’, ‘ത്രീ മസ്ക്കിറ്റീര്‍സ്’ തുടങ്ങിയ കോമിക്സുകളിലെ ഓരോ ഫ്രെയിമും മനസ്സിലുണ്ട്.
പിന്നീടാണ് ഡിസ്നിയുടെ ‘മുലാന്’ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കോണ്‍സെപ്റ്റ് സ്കെച്ച്സ് ഉണ്ടെന്നറിഞ്ഞത്. പില്ക്കാലത്ത് അദ്ദേഹം തന്റെ ശൈലി മാറ്റുകയുണ്ടായി. ‘God The Dyslexic Dog’ എന്ന ഗ്രാഫിക് നോവലിനു വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങള്‍ മികച്ചവയാണ്. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാവുന്നതാണ് .