Showing posts with label Words. Show all posts
Showing posts with label Words. Show all posts

Jun 30, 2017

ഖസാക്കിന്‍റെ ഇതിഹാസം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഖസാക്കിന്‍റെ ഇതിഹാസം’, ഒരു മുഴുനീള ഗ്രാഫിക് നോവല്‍ ചെയ്യണമെന്നു വിചാരിച്ചെങ്കിലും (കാരക്ടര്‍ ഡിസൈന്‍, സ്റ്റൈല്‍ ഒക്കെ ചെയ്തിരുന്നു) അത് പല കാരണങ്ങളാല്‍ ഉപേക്ഷിച്ചു. പാലക്കാടു നടന്ന ‘ഖസാക്കിന്‍റെ ഇതിഹാസം’ നാടകവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ‘ഖസാക്ക് പലത്’ എന്ന സുവനീറിനു വേണ്ടി ചെയ്ത നാലുപേജ്:




Aug 21, 2015

Catch

എത്രയെണ്ണം പിടിക്കും ?

Jun 15, 2015

Process



പെയിന്‍റിംഗ്...
വലിയ ക്യാന്‍വാസില്‍ പെയിന്റ് ചെയ്യുന്നതിന്റെ സന്തോഷം അനുഭവിച്ചു.
ഇന്ന് മൂന്നു പെയിന്‍റിംഗ്സ് പോസ്റ്റു ചെയ്യുന്നു. പല ദിവസങ്ങളിലായി പെയിന്റ് ചെയ്തവയാണിവ.



May 18, 2011

മഴ: An illustrated story


“മഴ”. ഒരു Illustrated story.


വായിക്കൂ, അഭിപ്രായം എഴുതൂ.

Feb 26, 2011

പൈയമ്മാവന് ആദരാഞ്ജലികള്‍

ഏറ്റവും നന്ദിയോടെയും ബഹുമാനത്തോടെയും എപ്പോഴും ഓര്‍ക്കുന്ന അനന്തപൈയ്ക്ക് ആദരാഞ്ജലികള്‍ .

Nov 10, 2010

ദയാബായി

ദയാബായിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും അവര്‍ മലയാളിയാണെന്ന് അറിയുന്നത് , അവരുടെ ആത്മകഥയായ പച്ചവിരല്‍ വായിച്ചപ്പോഴാണ്.

Oct 2, 2010

ടോക്കിറ്റാരോ അഥവാ ഹൊക്കുസായി

ടീനേജ് പ്രായത്തില്‍ കൊതിയോടെ നോക്കിയിരുന്ന മാഗസിനാണ് 'The Great Artists' . അതിലെ Henri de Toulouse-Lautrec, Edgar Degas, Renoir, Whistler, Monet, Vincent van Gogh, Pissarro, Gauguin, Gustav Klimt തുടങ്ങിയവരെയൊക്കെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തത് ‘ഹൊക്കുസായി’യാണെന്ന് വായിച്ചപ്പോള്‍ അദ്ദേഹത്തിനെക്കുറിച്ച് കൂടുതലറിയണമെന്നു തോന്നി. ‘Thirty-six Views of Fuji’ സീരീസിലെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. കറ്റ്സുഷിക ഹൊകുസായിയുടെ കുട്ടിക്കാലത്തെ പേര് ‘ടോക്കിറ്റാരോ’ആണെന്നറിഞ്ഞത് വളരെക്കാലം കഴിഞ്ഞാണ്. ജപ്പാനിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനായ ഹൊകുസായി, പക്ഷേ ജാപ്പാനീസ് ശൈലി പിന്തുടരാത്തയാള്‍ എന്നാണ് പറയപ്പെടുന്നത്. അനുസരണയില്ലാത്തവനും താന്തോന്നിയുമായ ഹൊക്കുസായിയെ സ്കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. 90ഓളം വീടുകളില്‍ താമസിക്കുകയും 30 തവണ പേരുമാറുകയും ചെയ്ത ഹൊക്കുസായി, 89 വയസ്സിനുള്ളില്‍ ബാക്കിവച്ചത്, 30000ത്തോളം കലാസൃഷ്ടികളാണത്രേ.
 "From the age of six I had a mania for drawing the shapes of things. When I was fifty I had published a universe of designs. but all I have done before the the age of seventy is not worth bothering with. At seventy five I'll have learned something of the pattern of nature, of animals, of plants, of trees, birds, fish and insects. When I am eighty you will see real progress. At ninety I shall have cut my way deeply into the mystery of life itself. At a hundred I shall be a marvelous artist. At a hundred and ten everything I create; a dot, a line, will jump to life as never before. To all of you who are going to live as long as I do, I promise to keep my word. I am writing this in my old age. I used to call myself Hokusai, but today I sign my self 'The Old Man Mad About Drawing." 
ഹൊക്കുസായിയുടെ ഈ വാചകം എന്നെ പ്രചോദിപ്പിക്കാറുണ്ട്. usugami എന്ന പേപ്പറില്‍ വരയ്ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പല വര്‍ക്കിംഗ് മെത്തേഡ്സില്‍ ഒന്ന്. ട്രാന്‍സ്പേരന്റായ പേപ്പറാണ് usugami. ആവശ്യാനുസരണം preparatory drawings ഹൊക്കുസായി നടത്തിയിരുന്നു. പല കഷണങ്ങളായി, തിരുത്തിയും മാറ്റിയുമൊക്കെ വരച്ച ഡ്രോയിംഗുകള്‍ കോമ്പോസിഷനില്‍ വച്ച് ട്രൈസ് ചെയ്താണ് വുഡ് ബ്ലോക്കിനായുള്ള ഫൈനല്‍ അദ്ദേഹം ചെയ്തിരുന്നത്. 2ഡി ആനിമേഷന്‍ ടെക്നിക്കു പോലെത്തന്നെ. പലപ്പോഴും ശിഷ്യന്മാരാണ് ട്രേസിംഗ്, കോപ്പിചെയ്യല്‍ ഒക്കെ നടത്തിയിരുന്നത്. അതുപോലെ തന്നെ റെഡ് ലൈനില്‍ സ്കെച്ചുകള്‍ ചെയ്ത് അതിനു മുകളില്‍ ബ്ലാക്ക് ബ്രഷ്സ്ട്രോക്കുകള്‍ ഇടുകയും ചെയ്യുമായിരുന്നു. ശ്രദ്ധാപൂര്‍വ്വം ചെയ്തതായിരുന്നു, സിമ്പിളായി തോന്നിച്ചിരുന്നത്, ഹൊക്കുസായി ‘ലളിത’മായ പ്രിന്റുകള്‍ ചെയ്തിരുന്നത്, വളരെയധികം അദ്ധ്വാനിച്ചിട്ടായിരുന്നു.

കൂടുതല്‍ കാണാന്‍.
  1. Hokusai
  2. Hokusai-Drawings
  3. Hokusai-Complete works
  4. 24 Views of Mount Fuji

Jul 8, 2010

Shelter


(image only)
Shelter’ എന്ന ഷോര്‍ട്ട് ഫിലിം, LA Shorts Fest ലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം എല്ലാവരേയും സന്തോഷത്തോടെ അറിയിക്കട്ടെ.

Credits

Jun 11, 2010

Alex nino

Alex nino, കുട്ടിക്കാലം മുതല്‍ക്കേ എനിക്കു പ്രിയപ്പെട്ട കോമിക്സ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന്റെ, ‘ഇന്‍വിസിബിള്‍  മാന്‍’, ‘ത്രീ മസ്ക്കിറ്റീര്‍സ്’ തുടങ്ങിയ കോമിക്സുകളിലെ ഓരോ ഫ്രെയിമും മനസ്സിലുണ്ട്.
പിന്നീടാണ് ഡിസ്നിയുടെ ‘മുലാന്‍’ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ കോണ്‍സെപ്റ്റ് സ്കെച്ച്സ് ഉണ്ടെന്നറിഞ്ഞത്. പില്‍ക്കാലത്ത് അദ്ദേഹം തന്റെ ശൈലി മാറ്റുകയുണ്ടായി. ‘God The Dyslexic Dog’ എന്ന ഗ്രാഫിക് നോവലിനു വേണ്ടി അദ്ദേഹം വരച്ച ചിത്രങ്ങള്‍ മികച്ചവയാണ്. ഇവിടെ നിന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണാവുന്നതാണ് ‍.

May 19, 2010

May 3, 2010

ടിക് ടിക്

കൂട്ടുകാര്‍ എടുത്ത ഷോര്‍ട്ട് ഫിലിം പ്രിവ്യൂ  ഉണ്ടായിരുന്നു, വഴുതക്കാട് കലാഭവനില്‍ വച്ച്. ‘ടിക് ടിക്’ എന്നാണ് പേര്.
(സംവിധാനം: സാബാ, രചന: സന്തോഷ് ഏച്ചിക്കാനം)

May 2, 2010

രണ്ടു ദിവസങ്ങള്‍

ഒരാഴ്ച്ച മുന്‍പു തന്നെ മൊബൈലില്‍ റിമൈന്‍ഡറു വയ്ക്കലും ഇവെന്റു സെറ്റു ചെയ്യലും ഒക്കെയായി മറക്കാതിരുന്ന് ബാങ്കില്‍ പോയി. തൊഴിലാളി ദിനം. ബാങ്ക് അവധി. കഴിഞ്ഞ ഒരു തവണപോയപ്പോഴും ഇതുപോലെത്തന്നെ.
പിന്നെ ഒരു സിനിമ കണ്ടു. “ടി ഡി ദാസന്‍...”
ധൈര്യത്തോടെ എടുത്ത ഒരു സിനിമ. കാണാന്‍ ആളുകള്‍ തീരെയില്ല.
ഞായറാഴ്ച്ച, വീട്ടില്‍തന്നെയിരുന്നു.

Dec 31, 2009

പുതുവര്‍ഷം

പുതുവത്സരത്തിന് പുതുതായൊന്നും തുടങ്ങരുത്. തുടങ്ങാനുള്ളത് പുതുവത്സരത്തിലേക്ക് മാറ്റിവയ്കുകയുമരുത്.

Dec 8, 2009

I love this quote from steve jobs

“Your time is limited, so don't waste it living someone else's life. Don't be trapped by dogma - which is living with the results of other people's thinking. Don't let the noise of other's opinions drown out your own inner voice. And most important, have the courage to follow your heart and intuition. They somehow already know what you truly want to become. Everything else is secondary.”

Nov 9, 2009

മഴ

നാട്ടില്‍ ചെന്നപ്പോ, അന്നു തുടങ്ങിയ മഴ, തിരിച്ചു വരുന്നതു വരെ തോര്‍ന്നില്ല.
ഞങ്ങള്‍ വിടുമോ, മഴയത്തു തന്നെ നടക്കാനിറങ്ങി. കുടയെടുത്ത് പാടത്തൂടെ നടന്ന് പാറയില്‍പ്പോയി. ഇപ്പോ പാടത്ത് നിറയെ പാമ്പുകളാണെന്ന് രമേട്ടന്‍ പറഞ്ഞു; കൂടിയ ഇനം !

Oct 17, 2009

പഴശ്ശിരാജാ

“കരഞ്ഞോളൂ...
പക്ഷേ പഴശ്ശിരാജായെ ഓര്‍ത്തല്ല.
ഭാഗ്യം കെട്ട നമ്മുടെ മലയാളസിനിമയെ ഓര്‍ത്ത്...”